ഗാസയില്‍ കരയുദ്ധം ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി ഇസ്രയേല്‍.

ഗാസായിലെ 11 ലക്ഷം ജനങ്ങളോട് ഉടന്‍ പ്രദേശം വിടണം എന്ന് അന്ത്യശാസനം നൽകിയിരിക്കുകയാണ് 24 മണിക്കൂറിനകം ഗാസാ നദിയുടെ വടക്കുഭാഗത്തുള്ളവരെ തെക്കോട്ട് മാറ്റണമെന്ന് യു.എന്നിനോട് ഇസ്രയേല്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പിൽ  യു.എന്‍. കേന്ദ്രങ്ങളും ജീവനക്കാരും ഉള്‍പ്പെടെ മാറണമെന്നാണ് ആവശ്യം. പതിനൊന്ന് ലക്ഷം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. അതിനാല്‍ ഒഴിപ്പിക്കല്‍ പ്രായോഗികമല്ലെന്ന് യു.എന്‍. അറിയിച്ചു. യുഎന്‍ അഭയാര്‍ഥി ഏജന്‍സി തെക്കന്‍ ഗാസയിലേക്ക് പ്രവര്‍ത്തനം മാറ്റി .ജോര്‍ദാനിൽ എത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ജോര്‍ദാന്‍ രാജുവുമായും കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്നും ഇന്ന് ഇസ്രയേലിലെത്തും

Exit mobile version