കൊവിഡിനേക്കാൾ ഭീകരനായ പകർച്ചവ്യാധി; മുന്നറിയിപ്പുമായി വിദഗ്ധർ

വാഷിംഗ്ടണ്‍; കൊവിഡിനേക്കാൾ 100 മടങ്ങ് ഭീകരനായ പകർച്ചവ്യാധിയാണ്‌  ടെക്‌സാസിലെ  ഫാം തൊഴിലാളിയ്‌ക്ക്‌  ബാധിച്ച   എച്ച്‌പിഎഐ എ  HPAI A(H5N1)വൈറസെന്ന്‌  വിദഗ്ധര്‍. ഏപ്രിൽ ഒന്നിനാണ് യുഎസ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കേസ് സ്ഥിരീകരിച്ചത്. പനി, ചുമ, തൊണ്ടവേദന, ഛർദി, ശ്വാസമെടുക്കാനുളള ബുദ്ധിമുട്ട്‌ എന്നിവയാണ്‌ രോഗലക്ഷണങ്ങൾ. ചത്ത ആയിരക്കണക്കിന് അന്‍റാര്‍ട്ടിക് പെൻഗ്വിനുകളെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ്   കർഷക തൊഴിലാളിക്ക് പക്ഷി പനി ബാധിച്ചതായി കണ്ടെത്തിയത്.  കണ്ണുകൾക്ക് വന്ന ചുവപ്പ് നിറം മാത്രമാണ് രോഗ ലക്ഷണം കാണിച്ചത്. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി താമസിപ്പിച്ച രോഗി  സുഖം പ്രാപിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.  H5N1 എന്ന പക്ഷിപ്പനിയുടെ വകഭേദമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2003 മുതലുള്ള കണക്ക് പ്രകാരം H5N1 ബാധിക്കപ്പെട്ട 100 ൽ 50 പേരും മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ടെക്‌സാസിനു പുറമേ  യുഎസിലെ മറ്റ് സംസ്ഥാനങ്ങളിലെ പശുക്കളിലും പക്ഷിപ്പനി പടർന്നിട്ടുളളത്‌ കൂടുതൽ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്‌. ആദ്യം പശുക്കളിൽ പടരുകയും പിന്നീട് മനുഷ്യനിലേക്ക്‌  പകരുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2022 ൽ കൊളറാഡോയിലാണ് മനുഷ്യനില്‍ പക്ഷിപ്പനിയുടെ ആദ്യ കേസ് കണ്ടെത്തിയത്.

Exit mobile version