കുവൈറ്റിൽ അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്യുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനായി നടത്തുന്ന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തലസ്ഥാന ഗവർണറേറ്റിലും ജഹ്റയിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 13 പേരെയാണ് അറസ്റ്റ് ചെയ്‍തത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ ഒൻപത് പേർ താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്ന പ്രവാസികളും തൊഴിൽ നിയമങ്ങൾ ലംഘിച്ച് ജോലി ചെയ്‍തിരുന്നവരുമാണ്. ഭിക്ഷാടനം നടത്തുന്നതിനിടെയാണ് നാല് പേർ അറസ്റ്റിലായത്. പിടിയിലായവരിൽ വിവിധ രാജ്യക്കാർ ഉൾപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.

Exit mobile version