ചണ്ഡീഗഡ്: ഹരിയാനയിലെ പ്രതിപക്ഷ പാര്‍ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിങ് റാത്തിയെ വെടിവച്ച് കൊന്നു. . വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ മരിച്ചതായും രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ബഹദൂര്ഗഡില്നിന്നുള്ള മുൻ എംഎല്‍എയായിരുന്നു നഫെ സിങ് റാത്തി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായര്‍ വൈകിട്ട് ഝജ്ജര്‍ ജില്ലയില്‍വച്ച് നഫെ സിങ് സഞ്ചരിച്ച എസ്-യുവിക്കുനേരെ അഞ്ജാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു . ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയും അനുയായിയുമാണ് ആക്രമണത്തിന് പിന്നിലെന്നും സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. പഞ്ചാബി ഗായകന് സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നിലും ബിഷ്ണോയ് ഉണ്ടായിരുന്നു.