ഏഷ്യ കപ്പില്‍ കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് സൗരവ് ഗാംഗുലി

ഏഷ്യാ കപ്പിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഏഷ്യ കപ്പില്‍ കോഹ്ലി ഫോം കണ്ടെത്തുമെന്നും അദ്ദേഹം ശക്തമായി തിരിച്ചെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഗാംഗുലി പറഞ്ഞു. രണ്ടര വ‌ർഷത്തിലധികമായി അന്താരാഷ്‍ട്ര ക്രിക്കറ്റിൽ ഒരു സെഞ്ചുറി പോലുമില്ലാതെ പ്രതിസന്ധിയിലാണ് കോഹ്ലി. ഈ അവസരത്തിലാണ് പിന്തുണയുമായി ബിസിസിഐ പ്രസിഡന്‍റ് രംഗത്തെത്തിയത്.

Exit mobile version