എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

കായംകുളത്ത് 70 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നും ബസിൽ കായംകുളത്ത്‌ ഇറങ്ങിയ മുതുകുളം സ്വദേശികളായ ദമ്പതികളാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ കെഎസ്ആർ ടി സി ബസ്റ്റാന്റിന്‌ തെക്ക് വശത്തുനിന്നുമാണ് മയക്കുമരുന്ന് പിടിച്ചത്. മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് പിടിയിൽ ആയത്. എസ് പിയുടെ സ്പെഷ്യൽ സ്‌ക്വാഡായ ഡാൻസാഫിന്റെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്.

Exit mobile version