ഇസ്രയേൽ – ഹമാസ് സംഘർഷാവസ്ഥയിൽ ഇടപെട്ട് അമേരിക്ക.

ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് സംഘർഷാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെറ്റന്യാഹുവിനെ ഫോണിൽ വിളിച്ചാണ് ജോ ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്.

സംഘർഷങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും. സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് മധ്യപൂർവേഷ്യയിലെ പ്രധാന രാജ്യങ്ങൾ.സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി സൗദി അറേബ്യ അറിയിച്ചു. ഇരുവിഭാഗങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

അപ്രതീക്ഷിതമായാണ് ​ഗ്രനേഡ് ആക്രമണവും വെടിവെപ്പും രാജ്യത്തിന് നേരെ അഴിച്ചുവിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. അതേസമയം അൽ അഖ്‌സ പള്ളിക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മറുപടിയാണ് ഇപ്പോൾ നടത്തിയിരിക്കുന്ന ഈ ആക്രമണമെന്നാണ് ഇതിനു പിന്നാലെ സംഭവത്തിൽ ഹമാസ് വിശദീകരണം നൽകിയത്. വിവിധ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെട്ടതിന് പിന്നാലെയാണ് പലസ്തീൻ സായുധ  സംഘം യുദ്ധസമാനമായ ആക്രമണത്തിന് തുടക്കമിട്ടിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്

Exit mobile version