ഇംഗ്ലീഷ് പ്രീമിയർ ലീഗ് : സിറ്റി കാത്തിരിക്കണം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഉയർത്താൻ മാഞ്ചസ്റ്റർ സിറ്റി കാത്തിരിക്കണം. വെസ്റ്റ്ഹാം യുണെെറ്റഡിനോട് സമനില വഴങ്ങിയത് സിറ്റിക്ക് തിരിച്ചടിയായി (2–2). 37 കളിയിൽ 89 പോയിന്റുള്ള സിറ്റിക്ക് അവസാനകളിയിൽ ആസ്റ്റൺ വില്ലയെ തോൽപ്പിച്ചാൽ കിരീടം നേടാം. രണ്ടാമതുള്ള ലിവർപൂളുമായി നാല് പോയിന്റ് അന്തരമുണ്ട്. എന്നാൽ, ലിവർപൂളിന് രണ്ടു കളി ബാക്കിയുണ്ട്. ഇന്ന് സതാംപ്ടണിനെ ലിവർപൂൾ നേരിടും.

Exit mobile version