ആകാശം പിടിച്ചെടുക്കാൻ ആകാശ എയർ വരുന്നു; ജുൻജുൻവാലയുടെ വിമാനക്കമ്പനിക്ക് ഡിജിസിഎയുടെ അനുമതി

ന്യൂ ഡൽഹി: പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയിലെത്തുന്ന വിമാനകമ്പനി ആകാശ എയറിന് ഡിജിസിഎയുടെ എയർ ഓപറേറ്റർ സെർട്ടിഫിക്കേറ്റ് (എഒസി) ലൈസെൻസ് ലഭിച്ചു. ഉടൻ തന്നെ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് ലൈസെൻസ് ലഭിച്ചതിന് പിന്നാലെ കമ്പനി ട്വിറ്ററിൽ കുറിച്ചു. 72 ബോയിങ് 737 മാക്സ് എന്നീ വിമാനങ്ങളുമായിട്ടാണ് കമ്പനി ഇന്ത്യൻ വ്യോമ മാർക്കറ്റ് പിടിച്ചെടുക്കാനായി എത്തുന്നത്. ഈ മാസം അവസാനം തന്നെ ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഈ വർഷം ഡിജിസിഎ എഒസി ലൈസെൻസ് നൽകുന്ന രണ്ടാമത്തെ എയർ കമ്പനിയാണ് ആകാശ. നേരത്തെ വീണ്ടും സർവീസ് ആരംഭിക്കുന്ന ജെറ്റ് എയർവേയ്സിനും ഡിജിസിഎ അനുമതി നൽകിയിരുന്നു. 

Exit mobile version