അണ്ടർ 17 വനിതാ ലോകകപ്പ്‌: ഇന്ത്യയുടെ ആദ്യമത്സരം ഒക്‌ടോബർ 

ഭുവനേശ്വർ
അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിന്റെ മത്സരക്രമം പുറത്തിറങ്ങി. ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. 
ഒക്ടോബർ പതിനൊന്നിനാണ് ഉദ്ഘാടനമത്സരം. 14, 17 തീയതികളിലാണ് മറ്റ് ഗ്രൂപ്പ് മത്സരങ്ങൾ. ഇന്ത്യയുടെ എല്ലാ കളിയും ഭുവനേശ്വറിലാണ്.  

ക്വാർട്ടർ ഫെെ-നൽ മത്സരങ്ങൾ നവി മുംബെെയിലും ഗോവയിലും നടക്കും. ഗോവയിലാണ് സെമി. ഫെെനൽ 30ന് നവി മുംബെെയിലെ ഡി വെെ പാട്ടീൽ സ്റ്റേഡിയത്തിലാണ്. ആകെ 32 മത്സരങ്ങൾ. 16 ടീമുകൾ, നാല് ഗ്രൂപ്പ്. ഈ മാസം ഇരുപത്തിനാലിനാണ് ഗ്രൂപ്പിലേക്കുള്ള ടീമുകളുടെ നറുക്കെടുപ്പ്.

Exit mobile version